jobfair
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ കരിയർ ഫെസ്റ്റിലെ വി.എച്ച്.എസ് ഇ തൊഴിൽ മേള പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കേരള സ്കൂൾ ശാസ്ത്രമേളയോടൊപ്പം നടത്തിയ വി.എച്ച്.എസ് ഇ കരിയർഫെസ്റ്റും ജോബ്ഫെയറും സമാപിച്ചു. കരിയർ സെമിനാർ ഫോർട്ടുകൊച്ചി അസിസ്റ്റന്റ് കളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. എസ്.ആർ.വി മോഡൽ വി.എച്ച്.എസ് സ്കൂളിൽ നടന്ന തൊഴിൽമേളയിൽ മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ മുപ്പതിലധികം തൊഴിൽദാതാക്കൾ പങ്കെടുത്തു. 367 പേർ ജോലിക്കായുള്ള ആദ്യഘട്ട ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബു ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർമാരായ ടി.വി. അനിൽകുമാർ, ഇ.ആർ. മിനി, അസിസ്റ്റന്റ് ഡയറക്ടർമാരായ ആർ. സിന്ധു, ഒ.എസ്. ചിത്ര, ലിസി ജോസഫ്, ഉദയകുമാരി, ഉബൈദുള്ള , കരിയർ ഗൈഡൻസ് സംസ്ഥാന കോ ഓർഡിനേറ്റർ എ.എം റിയാസ്, ജില്ല കോർഡിനേറ്റർ ബിജു കൊമ്പനാലിൽ, കരിയർ ഫെസ്റ്റ് കൺവീനർ പി. സമീർ സിദ്ദീഖി തുടങ്ങിയവർ സംസാരിച്ചു. ഓൾ കേരള വി.എച്ച്.എസ് ഇ വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷനാണ് കരിയർഫെസ്റ്റ് നടത്തിയത്.