മൂവാറ്റുപുഴ: ജവഹർ ബാൽ മഞ്ച് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മുടവൂർ പ്രസിഡൻസി സ്കൂൾ ഗ്രൗണ്ടിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഫുട്ബാൾ ടൂർണമെന്റ് നടത്തി. ബ്ലോക്ക് ചീഫ് കോ ഓർഡിനേറ്റർ കെ.പി. ജോയി ഉദ്ഘാടനം ചെയ്തു. എൻ .എം. നാസർ, മൂസ തോട്ടത്തികുടി, ശ്രീധരൻ കക്കാട്ടുപാറ, സഹൽ നാസർ തുടങ്ങിയവർ സംസാരിച്ചു. 7 ടീമുകൾ പങ്കെടുത്തു.