കോതമംഗലം: പിണ്ടിമന കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആയില്യപൂജ നാളെ (ബുധൻ) നടക്കും. രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്കുശേഷം സർപ്പപൂജയും നൂറുംപാലും വിശേഷാൽ വഴിപാടായി നടത്തും. മേൽശാന്തി പൊത്തോപ്പുറത്തില്ലം രാജൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.