kothamangalam
കവളങ്ങാട് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കംകുറിച്ചു. നെല്ലിമറ്റം സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽവച്ച് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിൽവച്ച് നടന്ന നാഷണൽ ഗെയിംസ് 4 x 100 റിലേയിലെ സിൽവർമെഡൽ ജേതാവ് കെ.എസ്. പ്രണവിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ശശി, മെമ്പർമാരായ രാജേഷ് കുഞ്ഞുമോൻ, എൽബിൻ ബാബു, യൂത്ത് കോ ഓർഡിനേറ്റർ നൂർജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.