കിഴക്കമ്പലം: കിഴക്കമ്പലം ഗവ. എൽ.പി സ്‌കൂൾ പി.ടി.എയുടെയും കുട്ടികളുടെയും സഹകരണത്തോടെ സ്‌കൂൾ അടുക്കളത്തോട്ടത്തിലെ വാഴക്കൃഷി വിളവെടുപ്പ് നടത്തി. പോഷകസമൃദ്ധമായ വിഷരഹിത പച്ചക്കറികളും പഴങ്ങളും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി അജി, പി.ടി.എ കമ്മി​റ്റി അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.