 
കിഴക്കമ്പലം: ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് അപാകത പരിഹരിച്ച് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കുന്നത്തുനാട് നിയോജകമണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോർജ് പി. എബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബാബു പോൾ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. പട്ടിമറ്റം ഡിവിഷനിൽനിന്ന് വിജയിച്ച ശ്രീജ അശോകന് സ്വീകരണം നൽകി.
കോൺഗ്രസ് ബ്ളോക്ക്പ്രസിഡന്റ് കെ.വി. എൽദോ, ജില്ലാ ട്രഷറർ വി.ടി. പൈലി, വനിതാഫോറം ചെയർപേഴ്‌സൺ കെ.എം. റജീന, ജോളി ബേബി തുടങ്ങിയവർ സംസാരിച്ചു.