കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരം എരുമേലി റോഡരികിലെ പാടശേഖരത്തിൽ മാലിന്യം തള്ളുന്നതായി പരിസരവാസികൾക്ക് പരാതി. പള്ളിക്കര പവർഗ്രിഡ് കോർപ്പറേഷന്റെ പവർഹൗസിനു പിന്നിലെ ഭാഗമാണിത്. മലിന്യം തള്ളുന്നതിനു പിന്നിൽ പാടം നികത്താനുള്ള ശ്രമമാണെന്ന് പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് അടിയന്തര നടപടി എടുക്കണമെന്നാണ് ആവശ്യം.