കോലഞ്ചേരി: കരിമുകൾ പ്രഭാത് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ലഹരിവിരുദ്ധ റാലിയും ഫ്ളാഷ്മോബും നടത്തി. കരിമുകൾ പൊലീസ് ഇൻസ്പെക്ടർ ലാൽ സി. ബേബി ഫ്ളാഗ് ഓഫ് ചെയ്തു. പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ ബോധവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വത്സമ്മ ആന്റണി അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് ജയ്‌മോൻ ജോസഫ്, അമ്പലമേട് എസ്.ഐ പി.പി. റെജി, മാമല എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സിജി പോൾ, പഞ്ചായത്ത് അംഗം ഷാനിഫ ബാബു, വ്യാപാരി വ്യവസായിസമിതി പ്രസിഡന്റ് സി.എം. ജോയ് തുടങ്ങിയവർ സംസാരിച്ചു.