കൂത്താട്ടുകുളം: കോഴിപ്പിള്ളി കണ്ണീറ്റിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി.
യജ്ഞസമിതി രക്ഷാധികാരി രാജശേഖരൻ നായർ ഭദ്രദീപം തെളിച്ചു. പറനിറയ്ക്കൽ, ആചാര്യ വരണം എന്നിവ നടന്നു. ഭാഗവത മാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യ ആമ്പല്ലൂർ രാജേശ്വരി രാധാകൃഷ്ണൻ നടത്തി.
സംഘാടക സമിതി അധ്യക്ഷൻ ശശി കീച്ചേരിൽ, ജഗദീഷ്‌കുമാർ കണ്ണീറ്റിൽ ,
പി. ഋഷ്കുമാർ മരത്താംകുടിയിൽ, എൻ.സി. മുരളീധരൻ നെല്ലിമുട്ടത്ത്, കെ.രാധ പാലക്കുന്നേൽ, ദാമോദരൻ ഇളയത് കീഴേട്ടില്ലത്ത്, ശൈലജ ശശി, കെ.ജെ. അരവിന്ദ്, സന്തോഷ് മച്ചു കുഴിയിൽ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
18 ന് വൈകിട്ട് ആറിന് സർവൈശ്വര്യപൂജ, ഏഴിന് വിശേഷാൽ ദീപാരാധന തുടർന്ന് തിരുവാതിരകളി. 19ന് വൈകിട്ട് ആറിന് വിദ്യാഗോപാല മന്ത്രാർച്ചന. 2 ന് ഉച്ചയ്ക്ക് യജ്ഞപ്രസാദ വിതരണം തുടർന്ന് മഹാപ്രസാദ ഊട്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദഊട്ട് നടക്കും. 2 ന് പുന:പ്രതിഷ്ഠാ വാർഷികം. വിശേഷാൽ പൂജ തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. പുതുക്കുളം ദിനേശൻ നമ്പൂതിരി സർപ്പപൂജയ്ക്ക് കാർമ്മികത്വം വഹിക്കും.