kklm
പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് കൂത്താട്ടുകുളം ഗവ.സ്കൂളിൽ രക്ഷിതാക്കൾക്കായി നടന്ന ജനകീയ ചർച്ച കില ട്രെയിനർ എം കെ രാജു ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് കൂത്താട്ടുകുളം ഗവ.സ്കൂളിൽ രക്ഷിതാക്കൾക്കായി നടന്ന ജനകീയചർച്ച കില പരിശീലകൻ എം കെ രാജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലിനു മാത്യു അദ്ധ്യക്ഷനായി. എൻ.സി.ഇ.ആർ.ടി മാസ്റ്റർ ട്രെയിനർ എൻ.സി. വിജയകുമാർ വിഷയാവതരണം നടത്തി. സ്കൂൾ വികസനസമിതി ചെയർമാൻ സി.എൻ. പ്രഭകുമാർ, കെ.വി. ബാലചന്ദ്രൻ, ടെയിനർ മിനിമോൾ എബ്രാഹം, ഹെഡ്മാസ്റ്റർ എ.വി. മനോജ്, കൺവീനർ സി.എച്ച്. ജയശ്രി, ഹണി റെജി, കെ. ഗോപിക, മനോജ് കരുണാകരൻ, എൽദോ ജോൺ, സ്കൂൾ ലീഡർ പെട്രാ മരിയ റെജി എന്നിവർ സംസാരിച്ചു.