fghj

കൊച്ചി: കേരള ഫിഷറീസ് ‌സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ. റിജി ജോണിന്റെ നിയമനം അസാധുവാക്കിയ

ചീഫ് ജസ്റ്റിസ് എം.എസ് . മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രീംകോടതിയിൽ പോകാൻ സാവകാശം നൽകണമെന്നുമുള്ള ആവശ്യവും നിരസിച്ചു. നിയമനം ചട്ടപ്രകാരമല്ലെന്നു വ്യക്തമായിരിക്കെ, സ്റ്റേ നൽകാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നിയമന പട്ടികയിലുണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശി കെ.കെ. വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് നിയമനം അസാധുവാക്കിയത്.

സർവകലാശാലാ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്ന യു.ജി.സി ചട്ടം പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. മൂന്നു വർഷത്തെ ഗവേഷണ കാലയളവ് കൂടി ഇതിൽ ഉൾപ്പെടുത്തുകയായിരുന്നു. സെർച്ച് കമ്മിറ്റിയിൽ അക്കാഡമിക് യോഗ്യതയില്ലാത്തവരുണ്ടെന്നും, മൂന്നു പേരുടെ പട്ടികയ്ക്കു പകരം ഒരാളുടെ പേരു മാത്രമാണ് നൽകിയതെന്നും ഹർജിക്കാർ ബോധിപ്പിച്ചിരുന്നു.2021 ജനുവരി 23നാണ് കുഫോസ് ഡീനായിരുന്ന ഡോ. റിജിയെ വി.സിയായി നിയമിച്ചത്.