കൊച്ചി: ഐ.എ.എൽ ജില്ലാ കോടതി യൂണിറ്റ് സമ്മേളനം നടത്തി. അഡീഷണൽ അഡ്വ.ജനറലും ഐ.എ.എൽ സംസ്ഥാന പ്രസിഡന്റുമായ കെ.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.റസൽ അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ.ഷാജി തങ്കപ്പൻ, ജില്ലാ സെക്രട്ടറി അഡ്വ.പി.ബി.ഗഫൂർ, ജില്ലാ ഗവ.പ്ലീഡർ അഡ്വ.മനോജ് കൃഷ്ണൻ, അഡ്വ.കെ.ആർ.പ്രതീഷ്, രാജേഷ്, സേവിയർ തോമസ് എന്നിവർ സംസാരിച്ചു.