കളമശേരി: ഗുരുധർമ്മ പ്രചാരണസഭ കളമശേരി മണ്ഡലത്തിന്റെ പരിഷത്തും പഠനക്ലാസും ജില്ലാ പ്രസിഡന്റ് എൻ.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രവീന്ദ്രൻ അദ്ധ്യക്ഷനായി. ഡോ.ഗീതാ സുരാജ് ദൈവദശകത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി എം.ബി. രാജൻ, ജോ.സെക്രട്ടറി ഷാജി മോൻ, അഭയ്, വൈസ് പ്രസിഡന്റ് പി.പി. ബാബു, ജില്ലാ കമ്മറ്റിഅംഗം രത്നമ്മ മാധവൻ, ഇന്ദുമതി ശശിധരൻ, സാവിത്രി രാജൻ എന്നിവർ സംസാരിച്ചു.