sndp-karumalloor-
കരുമാല്ലൂർ എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പല്പു സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബയൂണിറ്റിന്റെ യോഗം പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കരുമാല്ലൂർ എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പല്പു സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബയൂണിറ്റിന്റെ യോഗം ടി.ബി. ശ്രീകുമാറിന്റെ വസതിയിൽ നടന്നു. പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് ചെയർമാൻ സി.ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ജയരാജ്, എം.ജി. ഗിനീഷ്, ടി.ബി. ശ്രീകുമാർ, ടി.ജി. പുഷ്പൻ, കെ.ആർ. പൊന്നപ്പൻ, കെ.പി. ഭരതൻ, രാജേഷ് എന്നിവർ സംസാരിച്ചു.