പറവൂർ: ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് തത്തപ്പിള്ളി യൂണിറ്റ്, തത്തപ്പിള്ളി ജവഹർ ആർട്സ് ക്ലബ് ആൻഡ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രമേഹ പരിശോധനാ ക്യാമ്പും പെരിഫറൽ ന്യൂറോപ്പതി ടെസ്റ്റും സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്തു. സുലൈഖ അനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. കെ.ജി. ജയൻ ബോധവത്കരണ ക്ളാസെടുത്തു. പി.വി. ബാലൻ, ഷെർളി സദാനന്ദൻ, ജോസഫ് പടയാട്ടി, കെ.ജി. അനിൽകുമാർ, ക്യാപ്ടൻ എം.കെ. ശശി, പി.പി. അജിത്കുമാർ, സുനിൽ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്നുകൾ നൽകി.