കളമശേരി: പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്നും ലഹരി വ്യാപനം തടയണമെന്നും ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളമശേരി മുനിസിപ്പാലിറ്റിക്ക് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. തുടർന്ന് മുനിസിപ്പൽ സെക്രട്ടറി, ചെയർമാൻ എന്നിവർക്ക് നിവേദനം നൽകി. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി.ഫോറം മണ്ഡലം പ്രസിഡന്റ് കെ.എ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.കെ.അബ്ദുൽ അസീസ്, കോ ോർഡിനേറ്റർ സജി നമ്പൂതിരി, ഭാരവാഹികളായ ജോയ് അമ്പാട്ട്, ഖാദർ മാവേലി, ജോസ് ആന്റണി, മേരിക്കുട്ടി ജോർജ് , പി.കെ.സുനിൽ, ടി. സി.ജോർജ് കുഞ്ഞിത്തൈ, ഗിരീഷ് ചുള്ളിക്കാവ്, സി.വി.തമ്പി, വിനയൻ പുരുഷോത്തമൻ, ശിവൻ കളമശേരി, നടരാജൻ,ബിജോയ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.