കോലഞ്ചേരി: അന്യായമായി വർദ്ധിപ്പിച്ച കാലിത്തീറ്റ വില കുറയ്ക്കുക, പാലിന്റെ വില കാലാനുസൃതമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അപ്‌കോസ് പ്രസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് വി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.എൻ. വത്സലൻപിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ റെജി. അഡ്വ ടി.കെ. ബേബി, പ്രിൻസ് സി. മാത്യു, എം. പ്രഭാകരൻ, എ.പി. ജയരാജ് തുടങ്ങിയവർ സംസാരിച്ചു.