 
പറവൂർ: ഡാൻസ് ഡ്രാമ ആർട്ടിസ്റ്റ്സ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ തൃശൂർ, എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുരുകേശൻ പുത്തൻകുരിശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.പിള്ള, എൻ.എം പിയേഴ്സൺ, ബാബു ചേരാനല്ലൂർ, വസന്തകുമാരി, ദിനിൽ തത്തപ്പിള്ളി, ഹരിലാൽ പാലോട്, തേക്കട ശ്യാംലാൽ, ബാലാജി, മാത്യൂസ് കൂനമ്മാവ്, സന്തോഷ് തൃപ്പുണിത്തുറ തുടങ്ങിയവർ സംസാരിച്ചു. കുമാരൻ, നന്ദൻ വെള്ളന്നൂർ എന്നിവരെ ആദരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി തേക്കട ശ്യാംലാൽ ഉദ്ഘാടനം ചെയ്തു.