x

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം.ആർ.രാഖി പ്രിൻസ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. മാനേജർ എം.എൻ.ദിവാകരൻ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.