
കൊച്ചി: എറണാകുളം ഫ്ലവർ ഷോ 16 മുതൽ 27 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. 16ന് വൈകിട്ട് ആറിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ.എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ, കൗൺസിലർ പദ്മജ എസ്.മേനോൻ എന്നിവർ പങ്കെടുക്കും. ഗ്ലാസ് ഫാബ്രിക്സ് ട്രാൻസ്‌പരന്റ് പന്തലിനുള്ളിലാണ് ഷോ. 16ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുഷ്പങ്ങൾ, ചെടികൾ എന്നിവ പ്രദർശത്തിനുണ്ടാകും. കട്ട് ഫ്ലവർ സ്റ്റുഡിയോ, ഗൃഹോപകരണ മേള, ഭക്ഷ്യമേള, അലങ്കാര മത്സ്യപ്രദർശനം എന്നിവയുമുണ്ടാകും.