അങ്കമാലി: കേരള കർഷകസംഘം പീച്ചാനിക്കാട്, പള്ളിയങ്ങാടി യൂണിറ്റുകൾ സംയുക്തമായി കാർഷിക പരിശീലനക്ലാസ് സംഘടിപ്പിച്ചു. അങ്കമാലി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ .കെ. സലി ഉദ്ഘാടനം ചെയ്തു. പ്രദീപ് കെടാമംഗലം ക്ലാസ് നയിച്ചു. പീച്ചാനിക്കാട് യൂണിറ്റ് പ്രസിഡന്റ് ടി. സി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. സാജു , എ.എസ്. ഹരിദാസ്, എ.എൻ. ഹരി, പി.കെ. സുജാതൻ എന്നിവർ സംസാരിച്ചു.