കോലഞ്ചേരി: വൈ.എം.സി.എ പ്രാർത്ഥനാ വാരാചരണത്തിന്റെ ഉദ്ഘാടനം മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയി സി. ജോർജ് നിർവഹിച്ചു. പ്രസിഡന്റ് ഡോ. ശശി എളൂർ അദ്ധ്യക്ഷനായി. ഫാ. ജോസ് മുട്ടത്താനം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പ്രൊഫ. ജോർജ് കെ. ഐസക്ക്, സെക്രട്ടറി സി.കെ. ബാബു, ചാക്കോ പത്രോസ്, സി.പി. മോനി, ഡോ. സാജു എം. കറുത്തേടം, സാറാമ്മ പൈലിപ്പിള്ള തുടങ്ങിയവർ സംസാരിച്ചു.