
കൊച്ചി: ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും പത്താം വാർഷികവും 18 മുതൽ 20 വരെ ആലുവ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. 19ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുളപ്പുള്ളി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. 20ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സ്വയംസുരക്ഷ പദ്ധതി ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ടയർ മെഷീനറി എക്സ്പോയും മെഗാഷോയും നടക്കും.