കിഴക്കമ്പലം: മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ ലൈബ്രറിയുടെയും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി ശിശുദിനറാലിയും സമ്മേളനവും നടത്തി. വടവുകോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ജോർജ് എബ്രഹാം റാലി ഫ്ളാഗ് ഓഫ് ചെയ്തു. ലൈബ്രറി സെക്രട്ടറി സാബു വർഗീസ്, പി.ടി.എ പ്രസിഡന്റ് സുനിത വർഗീസ്, ഹെഡ്മാസ്​റ്റർ വി.എം. വർഗീസ്, പി.ഐ. പരീക്കുഞ്ഞ്, അർഷാദ്ബിൻ സുലൈമാൻ, ജിജോ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.