1

പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ കലാമത്സരങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ നിർവഹിച്ചു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. പി.ഡി.സുരേഷ്, ജസ്റ്റിൻ കവലക്കൽ, ബിബിൻ, റോബിൻ പള്ളുരുത്തി, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.