കളമശേരി: ശിശുദിനത്തിൽ രാജഗിരി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ കൈ കൊണ്ട് വരച്ച പോസ്റ്ററിന് ലോക റെക്കാഡ്. ഇതു സംബന്ധിച്ച പ്രഖ്യാപനം യൂണിവേഴ്സൽ റെക്കാഡ് ഫോറം ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഡോ. ഗിന്നസ് സുനിൽ ജോസഫ് നടത്തി. സ്‌കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ച 20,248 ചതുരശ്ര അടി അളവിലുള്ള കൂറ്റൻ പോസ്റ്റർ പ്രദർശനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉൽഘാടനം ചെയ്തു. 2700ൽ അധികം കുട്ടികൾ വരച്ച പോസ്റ്ററുകളാണ് ലോക റെക്കോർഡിന് അർഹമായത്. എസ്.എച്ച്. പ്രൊവിൻസ് പ്രൊവിൻഷ്യൽ -മാനേജർ ഫാ. ബെന്നി നൽകര അദ്ധ്യക്ഷനായിരുന്നു. കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്റ, പ്രിൻസിപ്പൽ റഫാ. മാർട്ടിൻ മുണ്ടാടൻ,ഫാ. സജു മടവനക്കാട്, പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് കാച്ചപ്പിള്ളി, ഫിനാൻസ് മാനേജർ ഫാ. ആന്റണി കേളംപറമ്പിൽ, വൈസ് പ്രിൻസിപ്പൽ റൂബി ആൻറ്റണി, പി. ടി .എ പ്രസിഡന്റ് ഡോ. ജിജോ പോൾ എന്നിവർ പങ്കെടുത്തു.