കോലഞ്ചേരി: മഴപെയ്താൽ സൗത്ത് മഴുവന്നൂർ പബ്ലിക് ലൈബ്രറി ജംഗ്ഷനിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇവിടെ റോഡ് നിറഞ്ഞ് വെള്ളം കിടക്കുകയാണ്. കാൽനട യാത്രപോലും അസാദ്ധ്യമാണ്. ചെറിയ വാഹനങ്ങൾക്കുള്ളിൽ വെള്ളംകയറുന്ന സ്ഥിതിയിലുമെത്തി. തൊട്ടടുത്ത വില്ലേജ് ജംഗ്ഷനിൽ പുതിയപാലം ഉയർന്നുവന്നപ്പോൾ അവിടെ നിന്നുള്ള വെള്ളവും ഇവിടേക്കൊഴുകി എത്തുന്നതാണ് പ്രശ്നം. റോഡ് ഉയർത്തി ഡ്രെയിനേജുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമുണ്ടാവുകയുള്ളൂ. വെള്ളക്കെട്ടൊഴിവാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.