കൊച്ചി: കൊല്ലം കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച കേസിൽ പൊലീസിന്റെ എഫ്.ഐ.ആർ പ്രകാരമുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എഫ്.ഐ.ആർ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണം പൂർത്തിയായ ശേഷമേ പരിഗണിക്കാനാകൂ എന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. മൂന്നാഴ്ചയ്ക് ശേഷം കേസ് പരിഗണിക്കും. തങ്ങൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരായ വിഘ്‌നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരുടെ ആവശ്യം. യഥാസമയം ചികിത്സ കിട്ടാത്തതിനാൽ പരിക്കുകൾ സങ്കീർണമാവുകയും വിലപ്പെട്ട തെളിവുകൾ നഷ്ടമാവുകയും ചെയ്തെന്ന് ഹർജിയിൽ പറയുന്നു.