
കൊച്ചി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം ആഘോഷമാക്കി കുരുന്നുകൾ. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ റാലിയും ഘോഷയത്രകളും സംഘടിപ്പിച്ചു.
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷ പരിപാടി കുട്ടികളുടെ പാർക്കിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് വി.എസ്. ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായി. ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ജോബി തോമസ് ബോധവത്കരണ ക്ലാസെടുത്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ കെ.ജോൺ, ആർ.എം.ഒ ഡോ. ഷാബ് ഷരീഫ് റഹ്മാൻ, സമിതി എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.ബി.സുനിൽ, ജോണി വൈപ്പിൻ, മുൻ കൗൺസിലർ കൃഷ്ണകുമാർ ജോയിന്റ് സെക്രട്ടറി അഡ്വ. പി.എം.മുഹമ്മദ് ഹസൻ, ട്രഷറർ എം.എം. സലീം എന്നിവർ സംസാരിച്ചു.
വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂളിലെ ശിശുദിനാഘോഷം ബിജിബാലിന്റെ മക്കളായ ദേവദത്ത് ബിജിപാലും ദയ ബിജിപാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടോക്ക് എച്ച് സ്ഥാപനങ്ങളുടെ
പ്രസിഡന്റ് ഡോ.അലക്‌സ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രഗതി അക്കാഡമിയിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ സംസാരിച്ചു.