photo
ലോകപ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെയും അയ്യമ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുഴുപ്പിള്ളി ബീച്ചിൽ നടന്ന കടലോര നടത്തം

വൈപ്പിൻ: ലോകപ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെയും അയ്യമ്പിളളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുഴുപ്പിള്ളി ബീച്ചിൽ നടന്ന കടലോരനടത്തവും ബോധവത്കരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .എസ്. നിബിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ. സുസ്മിത ബായ് സന്ദേശം നൽകി. ബോധിനി ജയ്‌സൻ, എം.എ. പ്രമുഖൻ, ഡോ. ഷീജ ശ്രീനിവാസ്, ആരോഗ്യ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.