മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കാലാമ്പൂർ ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബയൂണിറ്റിന്റെ ഏഴാമത് വാർഷികയോഗം പേഴക്കാമറ്റത്തിൽ ബിജു മാധവന്റെ വസതിയിൽ മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് ചെയർമാൻ ബിജു മാധവൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ അനുഗ്രഹപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഗോപിനാഥ്, സെക്രട്ടറി ഇ.എം. മണി, മെമ്പർ ജൂലി സുനിൽ തുടങ്ങിയവർ സംസാരിച്ചു. കുടുംബയൂണിറ്റ് അംഗം നന്ദന ബിജു വരച്ച ചിത്രം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ പ്രകാശിപ്പിച്ചു.