ചോറ്റാനിക്കര: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭയും യൂണിസെഫും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടികൾ 17, 18 തീയതികളിൽ പിറവം നിയോജകമണ്ഡലത്തിൽ നടക്കും. 17ന് രാവിലെ 10.30ന് മുളന്തുരുത്തി ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽവച്ച് അനൂപ്‌ ജേക്കബ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10മുതൽ വൈകിട്ട് 5വരെയാണ് പ്രദർശനം നടക്കും.