മൂവാറ്റുപുഴ: ശിശുദിനത്തോടനുബന്ധിച്ച് മേളയുടെ ചിത്രരചനാമത്സരം ശ്രദ്ധേയമായി. ചിത്രകാരൻ ഗോപി സംക്രമണം ഉദ്ഘാടനം ചെയ്തു. മുന്നൂറ് വിദ്യാർത്ഥികൾ അഞ്ച് വിഭാഗങ്ങളിലായി പങ്കെടുത്തു. ഓരോ വിഭാഗത്തിലും സമ്മാനം നേടുന്ന കുട്ടികൾക്ക് അവരുടെ സമ്മാനാർഹമായ രചന ആലേഖനം ചെയ്ത പ്രശസ്തിപത്രവും കാഷ് അവാർഡും നൽകും. ഉദ്ഘാടനയോഗത്തിൽ മേള പ്രസിഡന്റ് സുർജിത് എസ്തോസ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്. മോഹൻദാസ്, വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, ട്രഷറർ വി.എ. കുഞ്ഞുമൈതീൻ, വോയ്സ് ഒഫ് മേള ചീഫ് എഡിറ്റർ പി.എ. സമീർ, പ്രിജിത് ഒ. കുമാർ, മൃദുൽ ജോർജ്, കെ.ബി. വിജയകുമാർ, അജ്മൽ സി.എസ്, അഡ്വ. അജിത് എം.എസ്, അഡ്വ. കെ.എച്ച്. ഇബ്രാഹിംകരിം, അഡ്വ. ജോണി ജോർജ്, പി. രഞ്ജിത് എന്നിവർ പങ്കെടുത്തു. 23ന് മേളയിൽ നടക്കുന്ന ജൂബിലി പ്രത്യേക പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.