photo
സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ഞാറക്കൽ സഹകരണബാങ്കിൽ പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി സഹകരണപതാക ഉയർത്തുന്നു

വൈപ്പിൻ: അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ഞാറക്കൽ സർവീസ് സഹകരണ ബാങ്കിൽ പതാകദിനം ആചരിച്ചു. ബാങ്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി സഹകരണപതാക ഉയർത്തി. വൈസ് പ്രസിഡന്റ് പി.ജി. ഷിബു, ഭരണസമിതി അംഗങ്ങളായ കെ.ജി. അലോഷ്യസ്, പി.എസ്. മണി, വോൾക ജാസ്മിൻ, മിനി ബാബു, ബാങ്ക് സെക്രട്ടറി ടി.ആർ. കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എൻ.വി. ഉഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു.