കുറുപ്പംപടി: കൂവപ്പടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽപ്പെട്ട തൊടാപറമ്പ് പിഷാരിക്കൽ റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥയും പ്രതിഷേധവും നടത്തി. പ്രതിഷേധ യോഗം ബി ജെ പി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് ഷാജി മൂത്തേടൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി. ആർ. സലി, കൂവപ്പടി ഹരി, ശശി മാരക്കാട്ട്, പ്രവീൺ എന്നിവർ സംസാരിച്ചു.