മൂവാറ്റുപുഴ: ജവഹർലാൽ നെഹൃുവിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ പായിപ്ര ഗവ. യു.പി സ്കൂളിൽ ആഘോഷിച്ചു. പ്രകൃതിയെയും പൂക്കളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന നെഹൃുവിന്റെ ചിത്രത്തിൽ റോസാപ്പൂക്കൾ ചാർത്തിയാണ് കുട്ടികൾ സ്മരണ പുതുക്കിയത്.പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിനറാലി മെമ്പർ ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ഫ്ലാഗ്ഓഫ് ചെയ്തു . ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളും നടന്നു. അദ്ധ്യാപകൻ കെ.എം. നൗഫൽ ശിശുദിന സന്ദേശം നൽകി. സലീന .എ, അനീസ കെ.എം, അജിതരാജ് എന്നിവർ നേതൃത്വം നൽകി.