വൈപ്പിൻ: മന്ത്രി, എം.പി, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം.കെ. കൃഷ്ണന്റെ ഇരുപത്തഞ്ചാം ചരമവാർഷിക ദിനത്തിൽ വൃക്കരോഗികൾക്ക് സഹായമെത്തിച്ച് എം.കെ. കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ്. ഓച്ചന്തുരുത്ത് കാൻക്യുവർ ഫൗണ്ടേഷൻ ഡയാലസിസ് സെന്ററിലെ വൃക്കരോഗികൾക്കാണ് ഡയാലസിസ് സാമഗ്രികൾ നൽകിയത്. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഡയാലസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ. കെ. ജോഷി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ.എം. കെ. സുദർശൻ, ട്രഷറർ കെ.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു. സാന്ത്വനം പാലിയേറ്റീവ് കെയർ സെന്ററിൽ ട്രസ്റ്റ് ഉച്ചഭക്ഷണവും ഒരുക്കി.
കാൻക്യുവർ ഫൗണ്ടേഷൻ സെക്രട്ടറി മാധവചന്ദ്രൻ, ട്രസ്റ്റ് രക്ഷാധികാരികളായ റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി കെ. കെ. വിജയകുമാർ, എം. കെ. ശിവരാജൻ, കോ ഓർഡിനേറ്റർ ഡോ. എം. കെ. ജീവൻ, വൈസ് ചെയർപേഴ്‌സൺ ഡോ. എം.കെ. സോയ എന്നിവരും സംബന്ധിച്ചു.