കുറുപ്പംപടി: ഇരിങ്ങോൾ വിദ്യാദീപ്തി പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. പട്ടാൽ ആർ.ടി.ഒ ഓഫീസ് പരിസരത്തുവച്ച് കുട്ടികളുടെ കലാപരിപാടികളും ലഹരിക്കെതിരെയുള്ള ഫ്ലാഷ്മോബും സംഘടിപ്പിച്ചു. പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ സന്തോഷ്‌കുമാർ വൃക്ഷത്തൈ വച്ചുകൊണ്ട് ശിശുദിന സന്ദേശം നൽകി. പ്രിൻസിപ്പൽ സൽമാ ബേബി ലഹരിവിരുദ്ധ സന്ദേശം നൽകി. മാനേജ്മെൻറ് പ്രതിനിധികളായ പി.ബി. അനിൽകുമാർ, വിജീഷ് വിദ്യാധരൻ, ഓമന സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. കൗൺസിലർമാരായ അനിതാ പ്രകാശ് ,രൂപേഷ്‌കുമാർ എന്നിവർ സന്നിഹിതരായിരുന്നു.