meet
തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറി വിവിധ വിഷയങ്ങളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന യോഗം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു

കാലടി: വിവിധ വിഷയങ്ങളിൽ മികച്ച വിജയംനേടിയ വിദ്യാർത്ഥികളെ തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വായനശാലാ ഹാളിൽ കൂടിയ അനുമോദന യോഗം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ .വി. കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ്‌ എം.ആർ. അജയൻ അദ്ധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.കെ. അശോകൻ, മേഖലാസമിതി കൺവീനർ എ.എ. സന്തോഷ്‌, ലൈബ്രറി പ്രസിഡന്റ്‌ പി.എച്ച്. നൗഷാദ്, പി.ഐ. നദിർഷാ, പി.വി. ഗോവിന്ദൻ, വി.കെ. ചക്രപാണി, പി.കെ. ശശാങ്കശേഖരൻ, എം.പി. വിജയൻ, ബാലഗോപാലൻ, ഉണ്ണി. സെക്രട്ടറി എ.എ. ഗോപി, കമ്മിറ്റിഅംഗം രഹിത മോഹനൻ എന്നിവർ സംസാരിച്ചു. മാളവിക മുരളി, സൂര്യ സുബ്രഹ്മണ്യൻ, അക്ഷയ് ജയകുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി.