മട്ടാഞ്ചേരി:ശിശുദിനാഘോഷത്തിന്റെ ഭാഗമായി മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയിലെ കുട്ടികളുടെ ലൈബ്രറിക്ക് യാസ്മിൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുസ്തക ശേഖരം സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എൻ.കെ.എം ഷരീഫ് പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ബിന്ദു.ബി നായർ, മാനേജർ ചേതൻ.ഡി ഷാ, പി.ടി.എ.പ്രസിഡന്റ് കെ.ബി.സലാം എന്നിവർക്ക് കൈമാറി. യോഗത്തിൽ ബിന്ദു ബി. നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു.ഷൈല സലീം സംസാരിച്ചു.യാസ്മിൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ സ്കൂളിൽ നിന്ന് വിജയികളായ പി.ആർ. ഹസ്ന, മാളവിക ദിനേശ്, ജസ്ല ജോർജ് എന്നിവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.