scb-3131-
പറവൂർ വടക്കേക്കര സഹകരണബാങ്കിന്റെ കർഷകമിത്ര പദ്ധതിയിൽ വളവും കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കർഷകമിത്ര പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് 75ശതമാനം സബ്സിഡിയിൽ വളവും ക്ഷീരകർഷകർക്ക് സൗജന്യ നിരക്കിൽ കാലിത്തീറ്റയും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിർവഹിച്ചു. ബോർഡ് മെമ്പർ കെ.എസ്. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതിഅംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ്സി, സഹകാരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. പണമടച്ച അംഗങ്ങൾക്ക് 18വരെ വളവും കാലിത്തീറ്റയും ലഭിക്കുമെന്ന് ബാങ്ക് പ്രസി‌ഡന്റ് എ.ബി. മനോജ് അറിയിച്ചു.