പറവൂർ: സാമൂഹ്യവിരുദ്ധർ തകർത്ത നെഹ്റു പ്രതിമ പുന:സ്ഥാപിക്കാത്തതിൽ പറവൂർ നഗരസഭയിൽ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. 2010ൽ പറവൂർ ലിമിറ്റഡ് ബസ് സ്റ്റാൻഡിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് പ്രതിമ അനാവരണം ചെയ്തത്. രണ്ടുവർഷംമുമ്പ് സാമൂഹ്യവിരുദ്ധർ പ്രതിമയുടെ തലഅടിച്ചുതകർത്തു. സംഭവത്തിൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയും ബസ് സ്റ്റാൻഡിലെ ശിലാഫലകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, എൻ.ഐ. പൗലോസ്, കെ.ജെ. ഷൈൻ, ഇ.ജി. ശശി തുടങ്ങിയവർ സംസാരിച്ചു.