കൊച്ചി: എറണാകുളം ടൗൺ സൗത്ത് പൊലീസും പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനും കാർട്ടൂൺ ക്ലബ് ഒഫ് കേരളയും ലോറം സി.എസ്.ആർ ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആനന്ദലഹരി പ്രചാരണ പരിപാടിക്ക് തുടക്കം. ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ പി. രാജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേഷൻ എസ്.എച്ച്.ഒ എം.എസ്.ഫൈസൽ ചിത്രങ്ങൾ വരച്ചു. ടി.വി ആങ്കറും ഗായകനുമായ സനൽ പോറ്റി, അവതാരകനും ഗായകനുമായ ടി.പി.വിവേക് എന്നിവർ സംഗീതലഹരിക്ക് നേതൃത്വം കൊടുത്തു.
കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.റെനീഷ്, ചിത്രകാരന്മാരായ കെ.ഹസൻ, ചന്ദ്രപ്രശാന്ത്, കുമാരൻ, പ്രിൻസ്,ബഷീർ കീഴ്‌ശേരി, അസീസ്, തുളസീദാസ്, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ സനു സത്യൻ, ലോറം സി.എസ്.ആർ വിഭാഗം മേധാവി ബോണി ജോൺ, ദിയ മാത്യു, സൗരഭ് സത്യൻ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.