പെരുമ്പാവൂർ: കൂവപ്പടിയിൽ കേരളോത്സവത്തിന് തുടക്കംകുറിച്ചു. ഞായറാഴ്ചവരെ വിവിധ സ്ഥലങ്ങളിൽ മത്സരം നടത്തും. കൂവപ്പടി ഗവ. പോളിടെക്‌നിക് ഗ്രൗണ്ടിൽ ക്രിക്കറ്റ്, ഫുട്‌ബാൾ മൽസരം നടക്കും. കോടനാട് പഞ്ചായത്ത് ഗ്രൗണ്ടിൽ വോളിബാൾ, വടംവലി മത്സരവും ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ പള്ളി ഓഡിറ്റോറിയത്തിൽ ഷട്ടിൽ ടൂർണമെന്റ് നടത്തും. വിളംബര ജാഥയുടെ ദീപശിഖ തെളിച്ച് മത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ മോളി തോമസ്, അനു അബീഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സിന്ധു അരവിന്ദ്, പി.വി. സുനിൽ, ജിജി ശെൽവരാജ് പഞ്ചായത്ത് അംഗങ്ങളായ എം.ഒ. ജോസ്, സംസൺ ജേക്കബ്, എം.വി. സാജു എന്നിവർ സംസാരിച്ചു.