പെരുമ്പാവൂർ: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിനോടനുബന്ധിച്ചു സഹകരികൾക്ക് അറിവ് നൽകുന്നതിനായി പഠനക്കളരി സംഘടിപ്പിച്ചു. താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി വികാരി ഫാ. പോൾ മണവാളൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ഡി. ഷാജി, കെ.ഡി. പീയൂസ്, ടി.പി. ഷിബു, സെക്രട്ടറി ടി.എസ്. അഞ്ജു, ഒക്കൽ അഗ്രിക്കൾച്ചർ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് എം.വി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.