sndp-manakkapadi-paravur
മനക്കപ്പടി എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

പറവൂർ: മനക്കപ്പടി എസ്.എൻ.ഡി.പി ശാഖയിലെ യൂത്ത്മൂവ്മെന്റ്, കുമാരിസംഘം, വനിതാസംഘം എന്നിവയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സെമിനാറും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, എക്സൈസ് പ്രിവന്റീവ് ഓഫീസർ സനിൽകുമാർ, വി.പി. അനിൽകുമാർ, എ.എം. അലി, കെ.എം. ലൈജു, ജിജി അനിൽകുമാർ, രവി തളിയക്കുളം, വിനു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞയും കുമാരിസംഘത്തിന്റെ ഫ്ലാഷ് മോബും നടന്നു. മനക്കപ്പടി പ്രദേശങ്ങളിലെ കിടപ്പുരോഗികളെ പരിചരിക്കുന്നതിനായാണ് സ്വാന്തന പരിചരണ യൂണിറ്റ് തുടങ്ങിയത്.