പെരുമ്പാവൂർ: ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ഇന്ദിരാഭവനിൽ ആഘോഷിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അദ്ധ്യക്ഷത വഹിച്ചു. മനോജ് മൂത്തേടൻ, പി.കെ. മുഹമ്മദ് കുഞ്ഞ്, എസ്.എ. മുഹമ്മദ്, ബേബി തോപ്പിലാൻ, എം.എം ഷാജഹാൻ, എം.ബി. ജോർജ്, വി.പി. നൗഷാദ്, അലി മൊയ്തീൻ എന്നിവർ സംസാരിച്ചു.