
കൊച്ചി: ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഡിസംബർ 4ന് സച്ചിൻ ടെൻഡുൽക്കർ ഫ്ളാഗ് ഓഫ് ചെയ്യും. മറൈൻ ഡ്രൈവിലെ ഹെലിപാഡ് ഗ്രൗണ്ടിൽ നിന്നായിരിക്കും ഇത്തവണമത്സരങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും. ദി സോൾസ് ഒഫ് കൊച്ചിൻ സംഘടിപ്പിക്കുന്ന മാരത്തണിൽ, ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തൺ (21.1 കി.മീ), ഫൺ റൺ (5 കി.മീ) വിഭാഗങ്ങളിലാണ് മത്സരം. പുലർച്ചെ 3.30ന് ഫുൾ മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് 4.30ന് ഹാഫ് മാരത്തണും 7 മണിക്ക് ഫൺ റണ്ണും ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://spicecoastmarathon.com വഴി 20 വരെ രജിസ്റ്റർ ചെയ്യാം.