പെരുമ്പാവൂർ: റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ സമ്മേളനവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ അസി. പൊലിസ് സൂപ്രണ്ട് അനൂജ് പലിവാൾ ഉദ്ഘാടനം ചെയ്യും. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു അദ്ധ്യക്ഷത വഹിക്കും.