പെരുമ്പാവൂർ: കോൺഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനാഘോഷങ്ങൾ ഐമുറി കവലയിൽ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. ബേബി തോപ്പിലാൻ, പി.വി. മനോജ്, എൻ.ഡി പീറ്റർ, ജോയി ചെട്ടിയാക്കുടി, ജോസഫ് മണിയച്ചരി, ബാബു വർഗീസ്,
വി.പി. രാജൻ എന്നിവർ സംസാരിച്ചു.